About Us
സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങൾ കൊടുമ്പിരിക്കൊണ്ടു നിൽക്കവേ തന്നെ സമാന്തരമായി ഇന്ത്യയിലെ എല്ലാ ജനങ്ങളും സംഘടിച്ചു വരികയായിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ 1917, 18, 19, 20 വർഷങ്ങളിലായി കൽക്കത്ത, ദില്ലി , നാഗ്പുർ ഇവിടങ്ങളിൽ ഓൾ ഇന്ത്യ മെഡിക്കൽ കോൺഫറൻസുകൾ നടന്നെങ്കിലും 1928 ഡിസംബർ 28 ന് ൽ വീണ്ടും കൽക്കട്ടയിൽ വച്ച് നടന്ന അഞ്ചാമത് സമ്മേളനത്തിലാണ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ രൂപീകരിക്കപ്പെടുന്നത്. 1930 ഇൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( ഐഎംഎ) എന്ന് ഔദ്യോഗികമായി പേരു മാറ്റപ്പെട്ട സംഘടനക്ക് തൊട്ടടുത്ത വർഷം തന്നെ 1931ഇൽ, കേരളം ആകാൻ പിന്നെയും കാൽനൂറ്റാണ്ട് കാത്തുനിൽക്കേണ്ടതുണ്ടായിരുന്ന മലയാളക്കരയിൽ ആദ്യ ശാഖ ഉണ്ടായി. അത് കോഴിക്കോട് ആയിരുന്നു ! ( 1933 ലാണ് തിരുവിതാംകൂർ ഐ എം എയും തുടർന്ന് കൊച്ചി ഐ എം എയും ഉണ്ടാവുന്നത്).
1931 മാർച്ച് 28ന് കോഴിക്കോട് ടൗൺഹാളിൽ സമ്മേളിച്ച, മൂന്ന് വനിതകൾ അടക്കമുള്ള മൂന്ന് ഡസനോളം ഡോക്ടർമാർ ചേർന്നാണ് മലബാർ ഡിസ്ട്രിക്ട് മെഡിക്കൽ അസോസിയേഷൻ രൂപീകരിക്കുന്നത്. പാലക്കാട് മുതൽ കണ്ണൂർ വരെയുള്ള സ്ഥലങ്ങളിൽ നിന്നുള്ളതിന് പുറമെ അന്നത്തെ ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായിരുന്ന പൊന്നാനി വയനാട് തുടങ്ങിയ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും വന്നു ചേർന്നവരായിരുന്നു അവർ. അസോസിയേഷന്റെ പേര് ഐഎംഎ മലബാർ ബ്രാഞ്ച് എന്ന ആകുന്നത് 28 മെയ് 1946 ഇൽ, സ്വാഭാവികമായും അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ ഐഎംഎ ഘടകത്തിന് കീഴിൽ. പിന്നെയും പത്തു വർഷത്തിലേറെ കഴിഞ്ഞാണ് 1957 ഒക്ടോബർ ഒന്നിന് തിരുവിതാംകൂർ-കൊച്ചി ഐഎംഎ ബ്രാഞ്ചുകളും ആയി ചേർന്ന് കേരള സ്റ്റേറ്റ് ഐ എം ഘടകം രൂപീകൃതമാവുന്നത് .
ആദ്യത്തെ രണ്ട് ദശകങ്ങളിൽ ഭാരവാഹികളായിരുന്നതു മിക്കവാറും ഉന്നതതലങ്ങളിൽ ഇരുന്ന സർക്കാർ ഡോക്ടർമാർ ആയിരുന്നു. അഞ്ചോ ആറോ വർഷത്തെ പ്രവർത്തനത്തിന് ശേഷം ആയിടക്ക് അടച്ചുപൂട്ടേണ്ടി വന്ന , LMP ബിരുദത്തിനു പരിശീലിപ്പിച്ചിരുന്ന കോഴിക്കോട്ടെ മെഡിക്കൽ സ്കൂളിന്റെ ചുമതലക്കാരും ആയിരുന്നു അവരിൽ പലരും. ( പിൽക്കാലത്ത് സ്റ്റാൻലി മെഡിക്കൽ കോളേജ് ആയി വളർന്ന റോയപുരം മെഡിക്കൽ സ്കൂൾ ഒഴികെ ബ്രിട്ടീഷ് സർക്കാരിന് കീഴിൽ മദ്രാസ് പ്രസിഡൻസിയിൽ ഉണ്ടായിരുന്ന കോഴിക്കോട്ടെയും തഞ്ചാവൂർ മെഡിക്കൽ സ്കൂളുകളാണ് ആയിടക്ക് പ്രവർത്തനം അവസാനിപ്പിച്ചതു). മാനാഞ്ചിറയുടെ കിഴക്കുഭാഗത്ത് പ്രവർത്തിച്ചിരുന്ന, തുടക്കത്തിൽ മുൻസിപ്പൽ ഹോസ്പിറ്റൽ എന്നും പിന്നീട് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റൽ എന്നും അറിയപ്പെട്ട കെട്ടിട സമുച്ചയത്തിലെ ഒരു മുറിയിൽ യോഗം കൂടാനുള്ള അനുവാദം ചോദിച്ചപ്പോൾ ഒരു രൂപ വാടക നിരക്കിൽ രാജാജി സർക്കാർ അനുവാദം നൽകിയതും ചരിത്രം.
1931 ഇൽ രൂപീകൃതമായ അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ഡോക്ടർ ബി രാമ ബാലിഗയും സെക്രട്ടറി ഡോക്ടർ വി കൃഷ്ണമേനോനും ആയിരുന്നു. തുടർച്ചയായി , ആദ്യത്തെ ഏഴു വർഷങ്ങളിൽ സെക്രട്ടറി സ്ഥാനം അലങ്കരിച്ച ഡോക്ടർ വി കൃഷ്ണമേനോൻ മലബാറിലെ ഡിഎംഒ കൂടി യായിരുന്നു. തുടർന്ന് മൂന്നു വർഷം സെക്രട്ടറിയായിരുന്നതു ഡോക്ടർ സി വി നാരായണയ്യരും പിന്നീട് എട്ടു വർഷം തുടർച്ചയായി സെക്രട്ടറിയായിരുന്നതു ഡോക്ടർ AG നായരും. ഈ കാലങ്ങളിലൊക്കെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നവരിൽ വെള്ളക്കാരും അല്ലാത്തവരുമായ ഒട്ടേറെ പട്ടാള ഡോക്ടർമാരുടെ പേരുകളും കൗതുകം ഉയർത്തുന്നു - രണ്ടു വർഷം വീതം പ്രസിഡണ്ടായിരുന്ന മേജർ ജനറൽ എ ജെ കോക്സ്, മേജർ ജെ എഫ് ഷെപ്പേർഡ് എന്നിവർ , മേജർ നവനീത് കൃഷ്ണൻ, മേജർ എസ് ടി ഡേവിസ്,, ക്യാപ്റ്റൻ എസ് കെ പിള്ളൈ, ക്യാപ്റ്റൻ എംജി കെല്ലി, ക്യാപ്റ്റൻ കെ ഗോപാലകൃഷ്ണൻ. 1946 - 47ഇൽ പ്രസിഡണ്ട് ആയിരുന്ന ആദ്യ വനിതാ പ്രസിഡന്റ് ഡോ Mrs MM ഷേപ്പേർഡ്ഉം ശ്രദ്ധേയ തന്നെ . അവരായിരുന്നിരിക്കണമല്ലോ 1947 ഓഗസ്റ്റ് 15 നു ത്രിവർണപതാക ഉയർത്തിയിട്ടുണ്ടാവുക . ഇന്നും ഓരോ IMA ശാഖാ യോഗവും ആരംഭിക്കുന്നത് ദേശീയ പതാകയെ വന്ദിച്ചു കൊണ്ടാണ് ( flag salutation ).
വർഷങ്ങൾ കഴിഞ്ഞു 1957 ഇൽ കേരള സ്റ്റേറ്റ് ഐഎംഎ രൂപീകൃതമായപ്പോൾ ആദ്യത്തെ പ്രസിഡന്റ് കൊച്ചിയിൽനിന്നുള്ള ഡോക്ടർ എസ് എസ് റാവു ആയിരുന്നെങ്കിൽ ( സംസ്ഥാനത്തെ ഏറ്റവും നല്ല ഐഎംഎ ബ്രാഞ്ചിനുള്ള റോളിങ് ഷീൽഡ് ഡോക്ടർ SS റാവു വിന്റെ പേരിലാണ് അതാകട്ടെ, ഒട്ടേറെ തവണ കോഴിക്കോട് ശാഖയെ തേടിയെത്തുകയും ചെയ്തു). അദ്ദേഹത്തിന്റെ തൊട്ടുപിറകെ രണ്ടാമത്തെ സ്റ്റേറ്റ് പ്രസിഡണ്ടായതു ഡോ. കൃഷ്ണമേനോനെ തുടർന്ന് തുടർച്ചയായി മൂന്ന് വർഷം കോഴിക്കോട്ടെ IMA സെക്രട്ടറിയും പിൽക്കാലത്ത് നഗരത്തിലെ മുനിസിപ്പൽ ചെയർമാനും കൂടിയായി വ്യക്തിമുദ്രപതിപ്പിച്ച ഡോ. സി. വി. നാരായണയ്യർ. അക്കാലത്തുതന്നെ നഗരത്തിലും പരിസരത്തും സ്വകാര്യ ചികിത്സാരംഗത്ത് വെന്നിക്കൊടി പാറിച്ച നാലു പേർ ഡോക്ടർ നാരായണ സ്വാമി, ഡോക്ടർ എ ബാലകൃഷ്ണൻ നായർ, ഡോക്ടർ സി കെ മേനോൻ, ഡോക്ടർ രാഘവൻ നായർ എന്നിവരായിരുന്നു. ഇവരിൽ ഐഎംഎ ഭാരവാഹിയായിരുന്നത് രണ്ടുവർഷം ഐഎംഎ പ്രസിഡണ്ടായിരുന്ന, നഗരത്തിൽ സ്വകാര്യ മേഖലയിൽ ആദ്യമായി ഒരു എക്സ് റേ മെഷീൻ കൊണ്ടുവന്ന ചാലപ്പുറത്തെ ഡോക്ടർ സി കെ മേനോൻ ആയിരുന്നു. നഗരമധ്യത്തിൽ ആശുപത്രി തന്നെ സ്ഥാപിച്ചു പ്രവർത്തിച്ചിരുന്ന ഡോ എ ബാലകൃഷ്ണൻനായർ ക്ക് സംഘടനാ പ്രവർത്തനത്തിനൊന്നും നേരം ഉണ്ടായിരുന്നില്ലെങ്കിലും സർക്കാരിൽ ഓണററി അസിസ്റ്റന്റ് സർജൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ സഹോദരൻ ഡോക്ടർ ഏ ജി നായരാണ് തുടർച്ചയായി ഏറ്റവും ദീർഘകാലം കോഴിക്കോട് ഐഎംഎ സെക്രട്ടറിയായി പ്രവർത്തിപ്പിച്ചത് - എട്ടുവർഷം! കോഴിക്കോട് ഐ എം എ യുടെ തുടർന്നുവന്ന ദശകങ്ങളിൽ പ്രസിഡണ്ടുമാരായി പ്രവർത്തിച്ചവരിൽ നാലു വർഷം പ്രസിഡണ്ടായിരുന്ന ഡോക്ടർ എൻ അച്യുതൻ, രണ്ടു വർഷം വീതം പ്രസിഡണ്ട് ആയിരുന്ന ഡോക്ടർ റാവു സാഹിബ് കെ വി എൻ നായർ, ഡോക്ടർ സി കെ മേനോൻ, ഡോക്ടർ പി ബി മേനോൻ, ഡോക്ടർ ടി ബാലകൃഷ്ണൻ, ഡോക്ടർ പി സി നെടുങ്ങാടി ഡോക്ടർ ക്യാപ്റ്റൻ എബി ദാസ്, ഡോക്ടർ സി സി മേനോൻ , ഡോക്ടർ വി ജെ നെടുങ്ങാടി ഡോക്ടർ എൻ മോഹൻദാസ്, ഡോക്ടർ സി ആർ പരശുരാം, യു ബി കൃഷ്ണൻ, ഡോ എം ജി സഹദേവൻ എന്നിവരുടെ പേരുകളും രണ്ടു വർഷം വീതം സെക്രട്ടറിമാർ ആയിരുന്ന ഡോക്ടർ എം കെ കോയയുടെയും ഡോക്ടർ കെ മാധവൻ കുട്ടിയുടെയും പേരുകളും പ്രത്യേകം പ്രസ്താവ്യം.
നഗരത്തിലെ കണ്ണായ സ്ഥലത്ത് പഴയ ജില്ലാ ബംഗ്ലാവ് റോഡിൽ സാമാന്യം വലിയ ഒരു സ്ഥലം IMA ക്ക് സ്വന്തമായുള്ളതിന്റെ പിറകിലും രസകരമായ ഒരു കഥയുണ്ട്. പൗരാണിക ശൈലിയിലെ ഒരു പാർസി ക്ലബ്ബിന്റെ കെട്ടിടം കൂടി ഉണ്ടായിരുന്ന ആ ഭൂമി ( ആ കെട്ടിടം ഇപ്പോഴില്ല ) വാങ്ങുവാൻ അക്കാലത്ത് 47,000 രൂപ വേണ്ടിയിരുന്നു. രജിസ്ട്രേഷൻ നിശ്ചയിച്ച ദിവസം ആവുമ്പോഴേക്കും എല്ലാവരും കൂടി ഒത്തു പിടിച്ചിട്ടും 40,000 രൂപയേ പിരിക്കാൻ ആയുള്ളൂ. ബാക്കി വേണ്ടിവന്ന 7000 രൂപ - അക്കാലത്തെ വളരെ വലിയ തുക - അശോക ആസ്പത്രിയിലെ ഡോക്ടർ ടി ബാലകൃഷ്ണൻ തനിച്ച് സംഭാവന ചെയ്യുകയായിരുന്നു, തന്റെ പേര് അവിടെ എവിടെയും ഉണ്ടാവരുതെന്ന ഒറ്റ നിബന്ധനയോടെ !
ഇതിനൊക്കെ പുറമേ ഓരോ വർഷമെങ്കിലും ഐ എം എ യുടെ പ്രസിഡന്റോ സെക്രട്ടറിയോ ആയി സേവനമനുഷ്ഠിക്കാൻ തങ്ങളുടെ തിരക്കുപിടിച്ച ഭിഷഗ്വര ജീവിതത്തിനിടയിൽ സമയം കണ്ടെത്തിയ തലമുതിർന്ന ഡോക്ടർമാരിൽ ചിലരുടെയെങ്കിലും പേരുകൾ എടുത്തുപറയേണ്ടതുണ്ട് - ഡോക്ടർ സി കെ രാമചന്ദ്രൻ, ഡോക്ടർ സിബിസി വാരിയർ, ഡോക്ടർ ആർ.ഗോവിന്ദൻ നായർ, ഡോക്ടർ എൻ എസ് വേണുഗോപാൽ , ഡോക്ടർ എ വി സുബ്ബറാവു, ഡോക്ടർ കെ മൊയ്തു, ഡോക്ടർ എം ഹരിദാസ്, ഡോക്ടർ സുജാത ബൽരാജ്, ഡോക്ടർ സുമതി എസ് മേനോൻ, ഡോക്ടർ സി കെ ജയറാം പണിക്കർ, ഡോക്ടർ വി ജെ നായർ, ഡോക്ടർ എ ത്യാഗരാജൻ, ഡോക്ടർ കെ മോഹൻകുമാർ, ഡോക്ടർ ടി കെ ജയരാജ്, ഡോക്ടർ കെ എം മൊയ്തീൻകുട്ടി, ഡോ. എൻ വിജയൻ, ഡോക്ടർ ശങ്കരൻകുട്ടി വാരിയർ, ഡോക്ടർ ജി അനന്തശിവൻ, ഡോക്ടർ ജി ഗണപതി റാവു, ഡോക്ടർ സിജി സേതുമാധവൻ, ഡോ കെ എൻ പിള്ള, സമീപകാലത്തു നമ്മെ വിട്ടുപിരിഞ്ഞ ഡോക്ടർ പി എ ലളിത, ഡോക്ടർ യു ജയപ്രകാശ് എന്നിവർ അവരിൽ ചിലർ മാത്രം. 1995 ന് ശേഷം, കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ, പ്രഗൽഭമായിത്തന്നെ ഐഎംഎ കോഴിക്കോടിനെ മുന്നോട്ടു നയിച്ച എല്ലാവരെയും ഇപ്പോഴത്തെ തലമുറയായി കണക്കുകൂട്ടി അവരുടെ പേരുകൾ പരാമർശിക്കുന്നത് ഒഴിവാക്കുകയാണ്, സ്ഥലപരിമിതി കാരണം.
അതേസമയം 1957 ഇൽ കേരള സംസ്ഥാന ഐഎംഎ രൂപീകൃതമായ ശേഷം കാലാകാലങ്ങളിൽ സംസ്ഥാന നേതൃത്വത്തിലേക്കുയർന്നു സ്റ്റേറ്റ് ബ്രാഞ്ചിന് തന്നെ നിസ്തുലമായ സംഭാവനകൾ നൽകിയവരെ പ്രത്യേകിച്ച് ഓർക്കേണ്ടതുണ്ട്. 1958ഇൽ രണ്ടാമത്തെ സംസ്ഥാന പ്രസിഡണ്ട് ആയ ഡോക്ടർ സി വി നാരായണയ്യർക്കു ശേഷം കോഴിക്കോട് ശാഖയിൽനിന്ന് 1962 ഇൽ ഡോക്ടർ ആർ കേശവൻ നായർ, 71 ഇൽ ഡോക്ടർ വി ജെ നെടുങ്ങാടി, 72ഇൽ ഡോക്ടർ എൻ മോഹൻദാസ്, 74 ഇൽ ഡോക്ടർ സി ആർ പരശുറാം, നീണ്ട ഇടവേളക്കുശേഷം 95 ഇൽ ഡോക്ടർ കെ മോഹൻകുമാർ എന്നിവർ കൂടി സ്റ്റേറ്റ് പ്രസിഡണ്ട് മാരായി. മറ്റൊരു നീണ്ട ഇടവേളക്കുശേഷം 2016 ഇൽ സംസ്ഥാന പ്രസിഡണ്ട് ആയ ഡോക്ടർ വിജി പ്രദീപ് കുമാർ സംസ്ഥാന നേതൃനിരയിലും, കോഴിക്കോട് ഐ എം എ യുടെ ചരിത്രത്തിൽ ഡോക്ടർ വി ജെ നെടുങ്ങാടി ക്ക് ശേഷം രണ്ടുവർഷം സ്റ്റേറ്റ് സെക്രട്ടറി ആയി സേവനം അനുഷ്ടിച്ച ഏക വ്യക്തിയായ ഡോക്ടർ എ ത്യാഗരാജൻ ബ്രാഞ്ച് തലത്തിലും ഇപ്പോഴും സജീവസാന്നിധ്യം.
222 പേരുമായി ആരംഭിച്ച ദേശീയ ഐഎംഎ ഇപ്പോൾ 3,20,000 പേരിൽ എത്തിനിൽക്കുമ്പോൾ 36 പേരുമായി ആരംഭിച്ച കോഴിക്കോട് ഐഎംഒ ഘടകം ഏകദേശം 3600 പേരിൽ എത്തിനിൽക്കുന്നു. നവതിയിലും യൗവനയുക്തയായിത്തന്നെ.
Indian Medical Association (IMA)
Indian Medical Association is the only representative, national voluntary organization of Doctors of Modern Scientific System of Medicine, which looks after the interest of doctors as well as the well being of the community at large.
The Association was started in 1928 on the occasion of the 5th all India Medical Conference at Calcutta with the avowed objectives:
- Promotion and Advancement of Medical and allied sciences in all their different branches.
- Promotion and Advancement of Medical and allied sciences in all their different branches.
- The maintenance of honor and dignity of the medical profession.
Today, I.M.A is a well established organization with is Headquarters at Delhi and State/Terr. Branches in 23 States and 9 union Territories. It has over 78000 doctors as its members through over 1274 local branches spread all over the country.
Indian Medical Association - Kozhikode Branch
Indian Medical Association is the largest professional organization in the world. IMA Kozhikode is a very active and dynamic chapter of the Indian Medical Association based on Kozhikode City, Kerala.
Our Objectives
To promotes and advance medical and allied sciences in all their different branches and to promote the improvement of public health and medical education in India.
maintain the honor and dignity and to uphold the interest of the medical profession and to promote co-operation amongst the members thereof;
To work for the abolition of compartmentalism in medical education, medical services and registration in the country and this to achieve equality among all members of the profession.
IMA Goes Eco-friendly (IMAGE)
Indian Medical Association, Kerala State Branch, established IMAGE, a state-of-the-art Common Biomedical Waste Treatment, and Disposal Facility and it was commissioned on 14th December 2003.
IMAGE (Indian Medical Association Goes Eco-friendly), the biomedical waste treatment and disposal project of the Indian Medical Association has been wrought with challenges. IMAGE is unique in conception and execution. The project is a testimony of the grit, determination, and social commitment of the Indian Medical Association. I.M.A by its persistence has achieved resounding success by overcoming the difficulties in dealing with a ravaging issue of biomedical waste in the state of Kerala. The story of IMAGE is a reflection of public trust and the unshakable faith in IMA’s credentials. IMAGE is an institution of excellence and is now renowned as “THE KERALA MODEL” having catapulted God’s Own Country ahead of other states in the field of Biomedical Waste Management.
Call Us
+91 9188111361
Reach Us
INDIAN MEDICAL ASSOCIATION
Kozhikode Branch
IMA Hall Complex,
IMA Hall Road Calicut - 673 011